Sennheiser HD 4.40 BT Wireless Headphone

നിങ്ങൾ ഒരു ഓഡിയോ ടെക്‌നിഷ്യൻ ആണോ?

നിങ്ങൾ നല്ലൊരു Over The Ear Headphone തിരയുകയാണോ?



സെൻ‌ഹൈസർ HD4.40 BT

സെൻ‌ഹൈസർ HD4.40BT ഒരു വയർലെസ് ഹെഡ്‌ഫോണാണ് (ഒരു ഓക്സ് കേബിൾ  ഉപയോഗിച്ചും ഇത് കണക്ട് ചെയ്യാൻ കഴിയും),  HD4.40  പോർട്ടബിലിറ്റിയും ബാറ്ററി ലൈഫും മനസ്സിൽ വെച്ചുകൊണ്ട്   സെൻ‌ഹൈസർ ഡിസൈൻ ചെയ്തിട്ടുള്ള ഒരു ഹെഡ്‍ഫോൺ ആണ്.

ഫ്ലിപ്പ്കാർട്ടിൽ ഏകദേശം ₹ 7,489 വിലയുള്ള  ഈ ഹെഡ്‍ഫോൺ  TATA  CLIQ ൽ നിന്നും വെറും  ₹  5899 രൂപയ്ക്ക് വാങ്ങാൻ ആയി 
താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയുക
 

Pros:

  • ബിൽഡ് ഡിസൈൻ 
  • വില
  • ശബ്ദം

Cons:

  •  ചെറിയ ഇയർകപ്പുകൾ 
Details

വില:  ₹ 7,489  (Get from Tata Cilq @ ₹ 5899 )
മോഡൽ നമ്പർ: HD 4.40 BT
ബാറ്ററി ലൈഫ്: 25 മണിക്കൂർ
ബാറ്ററി ചാർജിംഗ് സമയം: 2 മണിക്കൂർ
ഫ്രീക്കൻസി : 18 - 22,000 HZ
ബ്ലൂടൂത്ത് വെർഷൻ : 4.0 
ഭാരം: 225 ഗ്രാം
റിലീസ് തീയതി: 2017

 ഡിസൈൻ, കംഫർട്ട്, സൗണ്ട് ക്വാളിറ്റി, കണക്റ്റിവിറ്റി തുടങ്ങിയ എല്ലാ മേഖലകളും അവലോകനം ചെയ്ത ശേഷമുള്ള ഒരു വിശദമായ റിവ്യൂ ആണ് ഈ ലേഖനം 

 ദൃഢമായ ബിൽഡ് ക്വാളിറ്റിയുള്ള ആകർഷകമായ ഡിസൈൻ. ഹെഡ്‌സെറ്റിൻ്റെ രൂപം പ്രതിഫലിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക്, വില കുറവാണെങ്കിലും HD 4.40BT ഒരു പ്രീമിയം ഹെഡ്‌ഫോൺ തന്നെയാണ്.

 കട്ടിയുള്ള ഇയർപാഡുകളും ക്രമീകരിക്കാവുന്ന ഹെഡ്‌ബാൻഡും കാതുകൾക്ക് അന്യോജ്യമാവും വിധം തന്നെ ഉള്ളതാണ്.സൗണ്ട് ക്വാളിറ്റി  പ്രൊഫഷണൽ ഉപയോഗത്തിന് യോജിക്കുന്നതാണ്. സോണി ഹെഡ്‌ഫോണുകളിൽ ഉള്ള പോലെ ഒരു പഞ്ച് ഇല്ലെങ്കിലും ബാസ് മാന്യവും പഞ്ചുമാണ്.(ഹൈ, മിഡ്, ലോ  ബാലൻസിങ് ചെയ്തിട്ടുള്ളത് പ്രെഫ്‌പ്‌ഷണൽ ഉപയോക്താക്കളെ ലക്‌ഷ്യം വച്ചുള്ളതായത് കൊണ്ട് എക്സ്ട്രാ ബാസ്സ് ബൂസ്റ്റ് ചെയ്ത ഹെഡ്‍ഫോൺ ആണ് നിങ്ങൾ തിരയുന്നതെങ്കിൽ BT 4 .40 നിങ്ങൾക്ക് പറ്റിയ ഒരു ഹെഡ്സെറ്റ് ആയിരിക്കില്ല ഇത് തികച്ചും സൗണ്ട് എഡിറ്റോറിസിന് വേണ്ടിയുള്ള ഒന്നാണ് ) 

സൗണ്ട് ഫ്രേക്വൻസി റിസൾട്ട് 





  • മിഡ് റേഞ്ച് ബാലൻസ്ഡ് ആണ്,
  • വോക്കൽ റേഞ്ച് വ്യക്തവും ഷാർപ്പുമാണ് .
  • ഹൈ ഫ്രേകൗൻസി റേഞ്ച് സോഫ്റ്റ് ചെയ്ത ഒരു വേർഷൻ ആണ് BT 4.40.
 നിങ്ങളുടെ ചെവിയുടെ വലിപ്പം ശരാശരിയേക്കാൾ വലുതാണെങ്കിൽ, നിങ്ങൾക്ക് ചെറിയ അസ്വസ്ഥതകളും മോശമായ ശബ്ദ ഇൻസുലേഷനും അനുഭവപ്പെട്ടേക്കാം,എങ്കിലും ഇതിൻ്റെ വിലയേക്കാൾ  കൂടുതൽ വിലയുള്ള മറ്റ് പല ഹെഡ്‌ഫോണുകളേക്കാളും മികച്ചതാണ് HD 4.40BT.

HD 4.40 BTയുടെ രൂപകൽപ്പനയും ബിൽഡ് ക്വാളിറ്റിയും എങ്ങനെ?

 
 മുഴുവനായും പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചിട്ടുള്ള സെൻഹൈസർ HD 4.40 യുടെ ഭാരം വളരെ കുറഞ്ഞതാണ് ഏകദേശം 220 ഗ്രാം മാത്രമാണ്  ഇതിൻ്റെ  ഭാരം. ഇത് എല്ലാ സെൻഹൈസർ ഹെഡ് ഫോണുകളെയും പോലെതന്നെ ഒരു  പ്രീമിയം ലുക്ക് തരുന്നതാണ് .ഇതിൽ ഉപയോഗിച്ചിട്ടുള്ള ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക്കാണ് ഇതിന് കാരണം 
 ഹെഡ് ബാൻഡിന് ലെതർ കോട്ടിംഗുള്ള റബ്ബറൈസ്ഡ് മെറ്റീരിയലുണ് കൊടുത്തിട്ടുള്ളത്,ഇത് ദീർഘ സമയ ഉപയോഗത്തിന് ചേർന്ന ഒന്നാണ് , 2 -3 മണിക്കൂർ വരെ തുടർച്ചയായി  ഉപയോഗിച്ചാലും നമ്മുടെ കാതുകൾ വേദനിക്കില്ല. (പക്ഷെ ദീർഘ സമയം ഉപയോഗിക്കുമ്പോൾ കാതുകൾ വിയർക്കുന്നതാണ്,ഇത് എല്ലാ ഓവർ ഈയർ ഹെഡ്‍ഫോണിലും അനുഭവപ്പെടുന്ന ഒന്നാണ്) .ഹെഡ് ബാൻഡ് ക്രമീകരിക്കാവുന്നതാണ്, അത് കംഫർട്ട് ഫിറ്റ് നൽകുന്നു.

 ഇയർകപ്പുകൾക്കായി ഓവൽ ആകൃതിയിലുള്ള രൂപകൽപ്പന പലരും ഇഷ്ട പെടാറില്ല, കാരണം ഓവൽ ഷാപ്പിലുള്ള ഇയർകപ്പുകൾ കാതുകൾക്ക് ഒരു കൺഫോർട്ട് പ്ലേസിങ് തരുന്നില്ല എന്നതുകൊണ്ടാണ്, HD 4.40 BTയിൽ ഉള്ളത് ഓവൽ ഷേപ്പ് ഇയർകപ്പുകൾ ആണെങ്കിലും കാതുകൾ കംഫർട്ട് ആയി തന്നെ പ്ലേസ് ആകുന്നതാണ് , സൗണ്ട് ലീക്കിങ്  ഒഴിവാക്കാൻ അവ വളരെ ഉപയോഗപ്രദമാണ് .  ഇയർപാഡുകളെക്കുറിച്ചുള്ള ഒരു നല്ല കാര്യം അവ റീപ്ലേസ് ചെയ്യാവുന്നതാണ് എന്നുള്ളതാണ് 

 റീപ്ലേസബൽ  ഇയർപാഡുകൾ നൽകുന്നതിലൂടെ  ഉപയോക്താവിന്റെ സുഖസൗകര്യങ്ങളെക്കുറിച്ച് സെൻഹൈസർ കൺസേൺ എന്ന് നമ്മുക്ക് കാണാം. ഇയർകപ്പുകളിൽ, നിങ്ങൾക്ക് ഒരു പവർ ബട്ടൺ, മൾട്ടിഫംഗ്ഷൻ ബട്ടൺ, വോളിയം നിയന്ത്രിക്കുന്നതിനുള്ള ബട്ടൺ, ചാർജിംഗിനായി മൈക്രോ USB ഇൻപുട്ട്, വയർഡ് ലിസണിംഗിനായി ഓഡിയോ ഇൻപുട്ട് എന്നിവ ലഭിക്കും.

 ഇടത് ഇയർകപ്പിൽ, നിങ്ങൾക്ക് NFC പാനൽ കാണാം. NFC കൺട്രോളുകൾ  ഉപയോഗിക്കാൻ എളുപ്പമാണ്. മൊത്തത്തിൽ രൂപകൽപ്പന, ബിൽഡ്, രൂപം എന്നിവയിൽ ഏതൊരു ഉപയോക്താവും സന്തോഷവാൻ ആയിരിക്കും.HD 4.40 ൻ്റെ  രൂപകൽപ്പന യാത്ര പോകുമ്പോൾ ബാഗിൽ മടക്കി വയ്ക്കാൻ ഉതകുന്ന രീതിയിൽ ഉള്ള ഒന്നാണ് എന്നുള്ളത് പല ഹെഡ്‍ഫോൺ പ്രേമികൾക്കും സന്തോഷം തരുന്ന ഒരു വാർത്തയാണ് . 

  • രൂപകൽപ്പനയ്ക്കും ഗുണനിലവാരം സൃഷ്ടിക്കുന്നതിനും 10 ൽ 9 ആണ് TECH N SHOP നൽകുന്ന റേറ്റിങ് 

എച്ച്ഡി 4.40 ബിടിയുടെ സൗണ്ട്  ക്വാളിറ്റി  എത്രത്തോളം മികച്ചതാണ് ?



 HD  4.40  7K റേഞ്ച് വിലയിൽ  ഉള്ള ഒരു ഹെഡ് സെറ്റാണ് (TATA CLIQ ൽ നിന്നും ഈ ഹെഡ്‍ഫോൺ വെറും  ₹  5899  വിലയ്ക്ക് ഇത് വാങ്ങാവുന്നതാണ്) എങ്കിലും ഇത് മറ്റ് പല കോസ്റ്റ്ലിയർ ഹെഡ് ഫോണുകളേക്കാളും മികച്ചതായി തോന്നുന്നു. ബാസ് പഞ്ച് ഉള്ളതാണ്,HD 4 .40 വച്ചുകൊണ്ട് സിനിമ കാണുമ്പോൾ ഇത് നല്ല അനുഭവം തന്നെയാണ്  തരുന്നത് മറ്റു ഹെഡ്സെറ്റുകളെ പോലെ ഇത് ലോവർ ഫ്രീക്വൻസി ഡിസ്ട്രോട് ചെയ്യുന്നില്ല  
  
മിഡ് റേഞ്ച്ലേക്ക് വരുമ്പോൾ വളരെ നന്നായി തന്നെ പെർഫോം ചെയ്യുന്നു, ഇൻസ്ട്രുമെൻഡ് ഏരിയ വേർതിരിച്ചു തന്നെ കേൾക്കുന്നത് വേറെ ഒരു അനുഭവം തന്നെയാണ്, പ്രതീക്ഷിച്ചതുപോലെ ഹൈ ഏരിയ  അത്ര ഷാർപ് അല്ല അതുകൊണ്ടു തന്നെ മൊത്തത്തിൽ ഒരു സോഫ്റ്റ് ഫീൽ കാതിനു നല്ല ഇമ്പം നൽകുന്നു. 
  
 മൊത്തത്തിൽ ഈ ഹെഡ്സെറ്റിൻ്റെ  സൗണ്ട് ക്വാളിറ്റി ഈ വില ശ്രേണിയിൽ  പ്രദീക്ഷിക്കുന്നതിലും മികച്ച ഒന്നാണ്. റിച്ച് ബാസ്, സമതുലിതമായ മിഡുകൾ, മാന്യമായ ഹൈ എന്നിവ നല്ലൊരു അനുഭവം തന്നെ നൽകാൻ  കെൽപ്പുള്ള ഒന്നാണ് HD 4.40BT
  വയർഡ് മോഡ് ഉപയോഗിച്ച്  നോക്കുമ്പോൾ വയർഡ്, വയർലെസ് മോഡ് എന്നിവ തമ്മിൽ വലിയ വ്യത്യാസം കണ്ടെത്താനാവില്ല .  HD  4.40 ബിടി APT -X  കോഡെക്കിനെ പിന്തുണയ്ക്കുന്നു. നിങ്ങൾക്ക് APT-X പ്രവർത്തനക്ഷമമാക്കിയ ഉപകരണം ഉണ്ടെങ്കിൽ മികച്ച ശബ്ദ നിലവാരം ലഭിക്കും.
  • സൗണ്ട് ക്വാളിറ്റിക്ക് 10 ൽ 8 ആണ് TECH N SHOP HD 4.40BT ന് നൽകുന്ന സ്കോർ.

HD 4.40BTയുടെ കണക്റ്റിവിറ്റി എങ്ങനെയാണ്?

  ഡിസൈനിന്റെ മറ്റൊരു സവിശേഷത അതിന്റെ കണക്റ്റിവിറ്റിയാണ്. നിങ്ങളുടെ ഡിവൈസുകളെ ഇതുമായി ബന്ധിപ്പിക്കുന്നതിന് HD 4.40BT നിങ്ങൾക്ക് 3 ഓപ്ഷനുകൾ നൽകുന്നു.




  • 4.0 ബ്ലൂടൂത്ത് പതിപ്പ് വരെ ഇത് പിന്തുണയ്ക്കുന്നു, അത് പഴയതായി തോന്നാമെങ്കിലും പ്രായോഗികമായി ഇത് ഒരു മികച്ച ജോലി ചെയ്യുന്നു.
  • NFC  ഓപ്ഷൻ അവൈലബിൾ ആണ്. നിങ്ങളുടെ ഡിവൈസ്  ഇടത് ഇയർകപ്പിന് സമീപം ചേർത്തുവയ്ക്കുക, NFC ഉള്ള നിങ്ങളുടെ ഡിവൈസ്  HD 4.40BTയുമായി കണക്ട്  ആവുന്നതാണ്.
  • കണക്റ്റിവിറ്റിയുടെ മറ്റൊരു മോഡ് വയർഡ് മോഡ് ആണ്. 2.5 MM , 3.5 MM എന്നീ  ജാക്ക് പ്ലഗ് ഉള്ള ഓഡിയോ കേബിൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഇത് വയർഡ് ഹെഡ് ഫോണായി ഉപയോഗിക്കാം. APT -X  കോഡെക് മികച്ച ഓഡിയോ ഗുണനിലവാരം നൽകുന്നു. നിങ്ങൾക്ക് ഒരു APT -X  ഉപകരണം ഉണ്ടെങ്കിൽ HD 4.40BT യിൽ നിന്ന് നിങ്ങൾക്ക് നല്ലൊരു സൗണ്ട് എക്സ്പീരിയൻസ് തന്നെ ലഭിക്കുന്നതാണ് .40 അടി വരെ ഇത് നന്നായി പ്രവർത്തിക്കും.

  • കണക്റ്റിവിറ്റിക്കായി ഞങ്ങൾ നൽകുന്ന റേറ്റിംഗ് 10 ൽ 9 ആണ് 
സെൻഹൈസർ HD 4.40BTക്ക് നല്ല ബാറ്ററി ലൈഫ് ഉണ്ട്. പൂർണ്ണമായും ചാർജ് ചെയ്യാൻ 2 മണിക്കൂർ എടുക്കും, കൂടാതെ 25 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു.USB  കണക്റ്റർ ഉള്ള USB  ചാർജിംഗ് കേബിൾ പാക്കേജിനൊപ്പം വരുന്നു. മറ്റ് ഹെവി ഹെഡ്സെറ്റുകളെ വച്ച് നോക്കുമ്പോൾ ബാറ്ററി ലൈഫ് മികച്ചത് തന്നെയാണ് 

സെൻ‌ഹൈസർ HD4.40 BTയുടെ ബോക്സിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് ?

  • HD 4.40 BT  ഹെഡ്സെറ്റ്
  • കാരി കേസ്
  • 2.5 മില്ലീമീറ്ററും 3.5 MM ജാക്ക് പ്ലഗും ഉള്ള ഓഡിയോ കേബിളുകൾ 
  • മൈക്രോ USB കണക്റ്റർ ഉള്ള USB ചാർജിംഗ് കേബിൾ
  • മാന്വൽ
  • സേഫ്റ്റി ഗൈഡ് 
ഫ്ലിപ്പ്കാർട്ടിൽ ഏകദേശം ₹ 7,489 വിലയുള്ള  ഈ ഹെഡ്‍ഫോൺ  TATA  CLIQ ൽ നിന്നും വെറും  ₹  5899 രൂപയ്ക്ക് വാങ്ങാൻ ആയി 
താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയുക
 

Comments